എം.പി. വീരേന്ദ്രകുമാറിന്റെ മൃതദേഹം സംസ്കരിച്ചു

കൽപ്പറ്റ : വ്യാഴാഴ്ച  രാത്രി അന്തരിച്ച  എം.പി. വീരേന്ദ്രകുമാറിന്റെ മൃതദേഹം സംസ്കരിച്ചു. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കൽപ്പറ്റ പുളിയാർ മലയിലെ തറവാട് ശ്മശാനത്തിലായിരുന്നു സംസ്കാരം .  ജൈനമത  ആചാരപ്രകാരം  നടന്ന ചടങ്ങിൽ മകൻ  ശ്രേയാംസ് കുമാറും പേരക്കുട്ടി ഋഷഭും ചേർന്നാണ് ചിതക്ക് തീ കൊളുത്തിയത്.ഉച്ചക്ക് ഒരു മണിയോടെ കൽപ്പറ്റ മണിയങ്കോട്  വസതിയിൽ മൃതദേഹം എത്തിച്ചപ്പോൾ  ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങളനുസരിച്ച് കോവിഡ്  പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലം പാലിച്ച് നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. സമൂഹത്തിൻറെ നാനാതുറകളിൽ നിന്നുള്ള വരും  രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും മാധ്യമ പ്രതിനിധികളും മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച്  ഉപചാരം അർപ്പിച്ചു.  
കേരള ഗവർണർക്ക് വേണ്ടി വയനാട് ജില്ലാ കലക്ടർ ഡോക്ടർ അദീല  അബ്ദുള്ള  റീത്ത്  സമർപ്പിച്ചു സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ എ കെ ശശീന്ദ്രൻ,കെ. കൃഷ്ണൻകുട്ടി എന്നിവരും മുൻ മന്ത്രിമാരായ പി .ജെ ജോസഫ് , കെ പി മോഹനൻ ,എം.പി -ജോസ് കെ മാണി ,എം.എൽ.എമാരായ സി .കെ ശശീന്ദ്രൻ ,ഐ സി ബാലകൃഷ്ണൻ ,ഒ. ആർ കേളു എന്നിവരും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.  പോലീസ് ഗൺ സല്യൂട്ട് നൽകി ഉപചാരം അർപ്പിച്ചു . വീരേന്ദ്രകുമാറിന്റെ  മകൻ എം വി ശ്രേയാംസ്കുമാറിനെ   ഫോണിൽ വിളിച്ച് രാഹുൽഗാന്ധി എംപി അനുശോചനം അറിയിച്ചു.

അഞ്ചു കുന്ന് ശ്രി പാർശ്വനാഥസ്വാമി ക്ഷേത്ര വാർഷിക പൂജ

അഞ്ചു കുന്ന്   ശ്രി പാർശ്വനാഥസ്വാമി ക്ഷേത്ര വാർഷിക പൂജ കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ഈ മാസം ( ഏപ്രിൽ ) 30 ന് വ്യാഴാഴ്ച  നവകലശപൂജയോടെ  നടത്തുവാൻ തിരുമാനിച്ച വിവരം എല്ലാ ജൈന ബന്ധുകളേയും അറിയികുന്നു